വഴിയാത്ര -
ഇ.വി. കൃഷ്ണപിള്ള
മലയാളത്തിലെ പ്രമുഖ ഫലിത സാഹിത്യകാരനായിരുന്നു ഇ.വി കൃഷ്ണപിള്ള. നടന്‍, പത്രപ്രവര്‍ത്തകന്‍, അഭിഭാഷകന്‍, രാഷ്ട്രീയ നേതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങിയ ബഹുമുഖ വ്യക്തിത്വമായിരുന്നു അദ്ദേഹം. 1894 സെപ്റ്റംബര്‍ 14ന് പത്തനംതിട്ട ജില്ലയിലെ അടൂരിന് സമീപം ഇഞ്ചക്കാട്ട് വീട്ടിലായിരുന്നു ജനനം. ചെറുപ്പത്തില്‍ തന്നെ അദ്ദേഹം സാഹിത്യവാസനകള്‍ പ്രകടിപ്പിച്ചിരുന്നു. സി വി രാമന്‍ പിള്ളയുമയുണ്ടായിരുന്ന സൗഹൃദം അദ്ദേഹത്തിന്റെ സാഹിത്യ താത്പര്യങ്ങളെ പരിപോഷിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിരുന്നു. ത്രിലോക സഞ്ചാരി, നേത്രരോഗി, എന്നീ തൂലികാനാമങ്ങളില്‍ ആനുകാലികങ്ങളില്‍ എഴുതിയിട്ടുണ്ട്. 1931-ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത സിനിമാ നടനായിരുന്ന അടൂര്‍ ഭാസി ഇദ്ദേഹത്തിന്റ മകനാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ